NEWS FLASH...
കൊല്ലം റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം - റിസള്‍ട്ടുകള്‍ ബ്ലോഗില്‍ ലഭ്യമാകുന്നതാണ്.....

February 3, 2013

IT Model Exam Tips


1. സ്കൂളില്‍ ലഭ്യമായിട്ടുള്ള എല്ലാ ഡസ്ക്ടോപ്പ് കമ്പ്യുട്ടറുകളും, എല്ലാ ലാപ്പടോപ്പുളും, എല്ലാ നെറ്റ്ബുക്കുകളും പരീക്ഷക്ക് ഉപയേഗികേകണ്ടതാണ്.

3. എഡ്യൂഉബുണ്ടു 10.04-12 ഓപ്പറേറ്റിംഗ് സിസ്റ്റം മാത്രമേ പരീക്ഷക്ക് ഉപയോഗിക്കാവൂ,

2. പരീക്ഷാ സോഫ്ട്‌വെയര്‍ ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായാല്‍ കമ്പ്യുട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യണം.

3. പരീക്ഷാ സോഫ്ട്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തശേഷം പരീക്ഷ അവസാനിക്കുന്നതുവരെ മറ്റ് സോഫ്ട്‌വെയറുകളൊന്നും കമ്പ്യുട്ടറുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്.

4. പരീക്ഷക്കിടക്ക് ലോഗിന്‍ പ്രശ്നം അനുഭപ്പെടുകയാണെങ്കില്‍ പരീക്ഷാ സോഫ്ട്‌വെയര്‍ ക്ലോസ് ചെയ്തശേഷം ടെര്‍നിനല്‍ ഓപ്പണ്‍ ചെയ്ത്, sudo /opt/lampp/lampp restart എന്ന കമാന്റ് ടൈപ്പ്ചെയ്ത് പാസ്‌വേഡും നല്കുക. ടെര്‍മിനല്‍ പ്രോമ്‌ന്റില്‍ വന്നശേഷം ടെര്‍നിനല്‍ ക്ലോസ് ചെയ്ത് പരീക്ഷാ സോഫ്ട്‌വെയര്‍ ഓപ്പണ്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കുക.


സ്കൂള്‍ രജിസ്ട്രേഷന്‍ സമയത്ത് രജിസ്റ്റര്‍ നമ്പര്‍ നല്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

ഒരു സ്കൂളില്‍ 10A യില്‍ 41 കുട്ടികളും 10B യില്‍ 37 കുട്ടികളും ഉണ്ടെന്ന് കരുതുക.
രജിസ്റ്റര്‍ നമ്പര്‍ നല്കേണ്ട ജാലകത്തില്‍ from ല്‍ 990101 ഉം to ല്‍ 990141 ഉം നല്കി save ചെയ്തശേഷം ,from ല്‍ 990201 ഉം to ല്‍ 990237 ഉം നല്കി വീണ്ടും save ചെയ്യുക. എത്ര ഡിവിഷന്‍ ഉണ്ടെങ്കിലും ഇങ്ങനെ നല്കാം.
സിസ്റ്റം ഡേറ്റ് തെറ്റായിക്കിടക്കുന്ന സിസ്റ്റങ്ങളില്‍ പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ പാസ്വേഡ് എടുക്കുകയില്ലത്രെ! ശരിയാക്കിയതിനുശേഷം ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി,എടുത്തുകൊള്ളും
പി എന്‍ സജിമോന്‍ 

No comments:

Post a Comment