NEWS FLASH...
കൊല്ലം റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം - റിസള്‍ട്ടുകള്‍ ബ്ലോഗില്‍ ലഭ്യമാകുന്നതാണ്.....

March 7, 2013

ഗ്രേസ്‌മാര്‍ക്ക് -പുതിയ സര്‍ക്കുലര്‍

എസ്.എസ്.എല്‍.സി./ടി.എച്ച്.എസ്.എല്‍.സി. പരീക്ഷാര്‍ത്ഥികളില്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹരായവരുടെ വിവരങ്ങള്‍ അതത് സ്കൂളുകളില്‍ നിന്ന് പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപ്ലോഡ് ചെയ്യേണ്ടത്. ഓരോ വിഭാഗത്തിലും അപ്ലോഡ് ചെയ്ത ഗ്രേസ്മാര്‍ക്കിന്റെ വിവരങ്ങളടങ്ങിയ കമ്പ്യൂട്ടര്‍ പ്രിന്റ്ഔട്ടും സര്‍ട്ടിഫിക്കറ്റിന്റെ അറ്റസ്റ് ചെയ്ത കോപ്പികളും വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസുകളില്‍ മാര്‍ച്ച് 10 വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ഏല്‍പ്പിക്കണം. സ്പോര്‍ട്ട്സ് - ഗെയിംസ് ഇനങ്ങളിലേത് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും, എന്‍.സി.സി. വിഭാഗത്തിലേത് അതത് യൂണിറ്റ് ഓഫീസുകളിലുമാണ് സമര്‍പ്പിക്കേണ്ടത്. വിശദമായ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം...

No comments:

Post a Comment