NEWS FLASH...
കൊല്ലം റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം - റിസള്‍ട്ടുകള്‍ ബ്ലോഗില്‍ ലഭ്യമാകുന്നതാണ്.....

December 15, 2016

സ്കൂള്‍ വിക്കി അപ്ഡേഷന്‍


സ്കൂള്‍ വിക്കി അപ്ഡേറ്റ് ചെയ്യാനായി കഴി‍ഞ്ഞ ഹൈടെക് പരിശീലന പരിപാടിയോടൊപ്പം ചില നിര്‍ദ്ദേശങ്ങള്‍ നല്കിയിരുന്നല്ലോ? നവംബര്‍ 30 എന്നതായിരുന്നു അതിനായി നല്കിയിരുന്ന സമയ പരിധി. എന്നാല്‍ വളരെ കുറച്ച് സ്കൂളുകള്‍ മാത്രമേ ഇപ്പോഴും പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ തയ്യാറായതായി കാണുന്നുള്ളു. ഹൈടെക്കാക്കുന്നതിനായി സ്കൂളുകളെ പരിഗണിക്കുമ്പോള്‍ സ്കൂള്‍ വിക്കിയുടെ ഗ്രേഡ് കൂടി കണക്കിലെടുക്കുമെന്നകാര്യം ഒരിക്കല്‍ക്കൂടി ഓര്‍മ്മപ്പെടുത്തട്ടെ.
സ്കൂള്‍ ഐ.ടി. കോഡിനേറ്റര്‍മാര്‍ക്ക് സ്കൂള്‍ വിക്കി അപ്ഡേറ്റ് ചെയ്യാനായി സാങ്കേതിക സഹായം ആവശ്യമാണെന്ന് കരുതുന്നതിനാല്‍ ഇതിനായി ഒരു ശില്പശാല സംഘടിപ്പിക്കുവാന്‍ IT@SCHOOL തീരുമാനിച്ചിട്ടുണ്ട്. എല്ലാ സ്കൂളുകളുടെയും വിക്കിപേജ് ശില്പശാലയില്‍ വച്ച് തന്നെ നവീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്. എല്ലാ സ്കൂളുകളും ഈ അവസരം നിര്‍ബന്ധമായും പ്രയോജനപ്പെടുത്തിയിരിക്കണം. ഇനിയെരവസരം ഇതിനായി ഉണ്ടാകുന്നതല്ല.
തീയതിയും സ്ഥലും
സമയം
സബ്‌ജില്ലകള്‍
ശില്പശാലയില്‍ കൊണ്ടുവരേണ്ടവ
21-12-2016
ബുധന്‍

.ടി. സെന്റര്‍
ഡയറ്റ്
കൊട്ടാരക്കര
10.00 മുതല്‍ 1.00 മണി വരെ
കൊട്ടാരക്കര


കുളക്കട
1വെഫൈ കിട്ടുന്ന* ഒരു ലാപ്ടോപ്പ്

2സ്കൂളിന്റെ ചിത്രം (png or jpg formatല്‍ ഉള്ളത്)

3. സ്കൂളിന്റേതായി ഇന്‍ഫോ പേജില്‍ ഉള്‍പ്പെടുത്തേണ്ട ഏറ്റവും പുതിയ വിവരങ്ങള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്തത് (പ്രധാനാധ്യാപകന്റെ പേര്, കുട്ടികളുടെ എണ്ണം തുടങ്ങിയവ)
2.00 മുതല്‍ 4.00 മണി വരെ
വെളിയം


ശാസ്താംകോട്ട
* വെഫൈ സൗകര്യം ശില്പശാലയില്‍ ഐ ടി സ്കൂള്‍ ലഭ്യമാക്കുന്നതാണ്.
ശില്പശാലയാകയാല്‍ പരിശീലനത്തിന്റെ സൗകര്യം കണക്കിലെടുത്ത് സ്കള്‍ ഐ.ടി. കോഡിനേറ്റര്‍മാര്‍ അവരുടെ സബ്ജില്ലയ്ക്ക് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള സമയത്ത് മാത്രം എത്തിച്ചേരുക.

No comments:

Post a Comment