NEWS FLASH...
കൊല്ലം റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം - റിസള്‍ട്ടുകള്‍ ബ്ലോഗില്‍ ലഭ്യമാകുന്നതാണ്.....

December 11, 2012

sslc A List correction

ഈ പോസ്റ്റിന്റെ പി.ഡി.എഫ്.രൂപം ഡൗണ്‍ലോഡ് ചെയ്യാം
വായനക്കാര്‍ :

 കടപ്പാട് : ബ്ലോഗ്,സെന്റ് ജോണ്‍സ് എച്ച്.എസ്.എസ്.മറ്റം

SSLC Data Entry & CorrectionThrough Pareeksha Bhavan Website

keralapareekshabhavan.in ഒരു സമ്പൂര്‍ണ്ണ പരീക്ഷാ മാനേജ്മെന്റ് പോര്‍ട്ടലാവുന്നു. കുട്ടികളുടെ രജിസ്ട്രേഷന്‍ , [Candidate Data Entry[[SSLC,THSLC,TTC A Level,TET,KGTE] of School Going,PCN,ARC,CCC], Results[SSLC,THSLC,TTC A Level,TET,KGTE], പരീക്ഷാ സര്‍ക്കുലര്‍ ,Question Paper Statement തുടങ്ങിയ പരീക്ഷാ സംബന്ധമായ എല്ലാം [അടുത്ത വര്‍ഷം മുതല്‍ SSLC സീറ്റിങ്ങ് arrangement പോലും ] ഇനി ഈ പോര്‍ട്ടല്‍ വഴിയാകും എന്നറിയുന്നു .ഇതിലൂടെ
  1. SSLC Candidate Dataയില്‍ തിരുത്തലുകള്‍ വരുത്താന്‍ മലയാളത്തിലുള്ള പേരുകള്‍ ഒഴികെ [മലയാളത്തിലുള്ള പേരുകള്‍ ജനുവരിയില്‍ ലഭിക്കുന്ന രജിസ്റ്റര്‍ നമ്പര്‍ അടങ്ങിയ പ്രന്റൗട്ടില്‍ തിരുത്താം ]
  2. തിരുത്തലുകള്‍ വരുത്തനുള്ള് സമയം 12/12/2012 3.00 PMമുതല്‍ 17/12/2012 05.00PM വരെ
  3. PCN,ARC,CCC വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ചേര്‍ക്കാന്‍.
  4. തെറ്റായി ചേര്‍ത്ത കുട്ടികളെ നീക്കം ചെയ്യാന്‍
  5. Question Paper Statement [on December 20th 2012] എടുക്കണം 
    ഓണ്‍ലൈന്‍ സോഫ്റ്റ് വെയര്‍ പരിചയപ്പെടാം.. 
http://www.keralapareekshabhavan.in/ എന്ന പോര്‍ട്ടലില്‍ പ്രവേശിച്ച ശേഷം
School Loginല്‍ ക്ലിക്ക് ചെയ്യുക.[ലെഫ്റ്റ് വിന്‍ഡോയിലെ ലോഗിന്‍ അല്ല]




അപ്പോള്‍ താഴെ കാണുന്നപേജിലേക്കെത്തും.


സ്കൂള്‍ കോഡും password എന്നിവ നല്‍കി പ്രവേശിക്കുക.
-->
ഈ വിന്‍ഡോയില്‍ Password മാറ്റി HM നെ ഏല്‍പ്പിക്കുക

PASSWORD ല്‍ മിനിമം ഒരു Capital Letter ഒരു Small Letter ഒരു സംഖ്യ എന്നിവ വേണം
 

പുതിയ Password നല്‍കി വീണ്ടും Login ചെയ്യുക
ഈ പോര്‍ട്ടല്‍ 12/12/2012 03.00 pm മുതല്‍ 17/12/2012 5.00 PM വരെ ഓപ്പണ്‍ ആയിരിക്കും . എല്ലാതരം തിരുത്തലുകളും 17/12/2012നകം തീര്‍ത്ത് ഓരോകുട്ടിയെയും Confirm ചെയ്തുരിക്കണം . PCN,ARC,CCC വിദ്യാര്‍ത്ഥികളുടെ വിവരങ്ങളും ഈ ദിവസത്തിനകം പൂര്‍ത്തിയാക്കി കണ്‍ഫോം ചെയ്തിരിക്കണം .PCN,ARC,CCC വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ Confirmചെയ്ത്ശേഷം printoutഎടുത്ത് 18/12/2012നകം DEOഓഫീസിലേല്‍പ്പിക്കുക [School Going കുട്ടികളുടെ വിവരങ്ങള്‍ printoutഎടുത്ത് DEOഓഫീസിലേല്‍പ്പിക്കേണ്ടതില്ല].
പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  1. പോര്‍ട്ടലിലെ റിപ്പോര്‍ട്ട്സ് മെനുവിലൂടെ ഡിവിഷന്‍ Based printout എടുത്ത് വിവരങ്ങള്‍ വെരിഫൈ ചെയ്യുക
  2. ഓരോകുട്ടികളെയും Confirm ചെയ്യുക.
  3. പോര്‍ട്ടലില്‍ വരുത്തുന്ന തിരുത്തലുകള്‍ Admission Registerലും സമ്പൂര്‍ണ്ണയിലും വരുത്തിയെന്ന് ഉറപ്പാക്കുക.
  4. ഈ വര്‍ഷം, 2012-2013 March , SSLC പരീക്ഷയിക്ഷ എഴുതാത്തവരാരെങ്കിലും പരീക്ഷാഭവന്റെ ലിസ്റ്റില്‍ ഉള്‍പ്പെട്ടുപോയിട്ടുണ്ടെങ്കില്‍ അവരെ ഡിലീറ്റ് ചെയ്യുക.
  5. PCN,ARC,CCC വിദ്യാര്‍ത്ഥികളുടെ വിവരങ്ങളും Enter ചെയ്ത് കണ്‍ഫോം ചെയ്യുക.
  6. PCN,ARC,CCC വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ Confirmചെയ്ത ശേഷം printoutഎടുത്ത് എച്ച്.എം. ഒപ്പിട്ട് 18/12/2012നകം DEOഓഫീസിലേല്‍പ്പിക്കുക
Examination linkലെ SSLC Click ചെയ്താല്‍ താഴെ കാണിച്ചിരിക്കുന്ന ഓപ്ഷനുകളോടുകൂടിയ പുതിയ പേജ് ലഭിക്കും

ഇവിടെ Reports Menuവില്‍ നിന്നും
  1. Division Wise A4-വഴി ഓരോ ഡിവിഷനുകളിലെയും കുട്ടികളുടെ പ്രത്യേകം ലിസ്റ്റ് കിട്ടും
  2. School Going A4 വഴി മുഴുവന്‍ കുട്ടികളുടെയും വിവരങ്ങള്‍
  3. School Going A3 വഴി മുഴുവന്‍ കുട്ടികളുടെയും വിവരങ്ങള്‍ A3 Paperല്‍ . പക്ഷേ ഈ ഓപ്ഷന്‍ വഴി പ്രിന്റെടുത്താല്‍ Identification Markവരില്ല.
  4. ARC/CCC/BT (A4) വഴി രജിസ്റ്റര്‍ ചെയ്ത അത്തരൊ വിദ്യാര്‍ത്ഥികളുടെ A4 ലെ Report.
  5. ARC/CCC/BT (A4) വഴി രജിസ്റ്റര്‍ ചെയ്ത അത്തരൊ വിദ്യാര്‍ത്ഥികളുടെ A3 ലെ Report
  6. PCN വഴി PCN കുട്ടികളുടെ വിവരങ്ങള്‍ എന്നിവ ലഭിക്കും
School Going കുട്ടികളുടെ വിവരങ്ങള്‍ Division-Wise പ്രിന്റെടുത്ത് Class Teacher's ന് നല്‍കി verify ചെയ്യുക. രക്ഷകര്‍ത്താക്കളെ കൂടി ബോദ്ധ്യപ്പെടുത്തുന്നത് നന്നായിരിക്കും. Correct ചെയ്തതും അല്ലാത്തതുമായ കുട്ടികളുടെ വിവരങ്ങള്‍ -Examination-SSLC-Registration- School Going Option വഴി എടുത്ത് അഡ്മിഷന്‍ നമ്പര്‍ നല്‍കിView Detailsല്‍ ക്ലിക്ക് ചെയ്താണ്‍ കുട്ടികളുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടത്. Photo സഹിതം വിവരങ്ങള്‍ ലഭിക്കും




ഫീസടച്ച് പരീക്ഷ എഴുതാത്ത, അശ്രദ്ധമൂലം Sampooranaയില്‍ അകപ്പെട്ടുപോയ ഇപ്പോള്‍ School Going ലിസ്റ്റില്‍ ഉള്‍പ്പെട്ടുപോയവര്‍ [PCN], Cancel ചെയ്ത വിദ്യാര്‍ത്ഥികളെ, Admission Number ഉപയോഗിച്ച് view ചെയ്ത് ഈപേജിലെ Delete കീ ഉപയോഗിച്ച് Delete ചെയ്യുക.ഈ വിന്‍ഡോയിലെ Confirmed Students Click ചെയ്താല്‍ Save ചെയ്ത എന്നാല്‍ Confirm ചെയ്യാത്ത കുട്ടികളുടെ Consolidation ലഭിക്കും
ഇവിടെ ലോഗൗട്ട്  മെനുവില്‍ നിന്നു Previous pageലേക്ക് പോകാം  

ഇതേ മെനുവിലെ ARC/CC/BT ക്ലിക്ക് ചെയ്ത് Attendance Recouped,Canceled Candidate,Betterment എന്നിവ രജിസ്റ്റര്‍ ചെയ്യാം .ഇവിടെയും അഡ്മിഷന്‍ നമ്പറാണ് പ്രൈമറി കീ.
PCN എന്ന ഓപ്ഷനിലൂടേ പ്രൈവറ്റ് ന്യൂസ്കീം വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ചേര്‍ക്കാം. ഇവിടെ ചില സുപ്രധാന കാര്യങ്ങള്‍ ശ്രദ്ധിക്കുക.


ഈ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ട കുട്ടിയുടെ ഏറ്റവും ഒടുവില്‍ എഴുതിയ പരീക്ഷയുടെ വിവരങ്ങളാണ് ചേര്‍ക്കേണ്ടത്. Previous Regno,Batch[March,Sept,Say,PCN] പിന്നെ Year of Examination ഏന്നീവിവരങ്ങള്‍ ചേര്‍ത്ത് OK Click ചെയ്യുക. നല്‍കിയ വിവരങ്ങള്‍ ശരിയാണെങ്കില്‍ ഇനി ആകുട്ടി എഴുതേണ്ട പേപ്പര്‍ മാത്രം click ചെയ്യത്തക്ക രീതിയില്‍ പേജ് തുറന്നുവരും .അത് clickചെയ്ത് Save Button Click ചെയ്യുക.
ഏതെങ്കിലും വിവരങ്ങള്‍ തെറ്റാണെങ്കില്‍ മുന്‍ മെനുവിലെ Reportsല്‍നിന്നിം ഈ വിഭാഗത്തിന്റെ പ്രിന്റൗട്ട് എടുത്ത് അതില്‍ എഴുതിച്ചേര്‍ത്ത് 18/12/2012നകം അതാത് DEOയെ ഏല്‍പ്പുക്കുക. PCN കുട്റ്റിയുടെ വിവരങ്ങള്‍ Rag No,Batch,Year of Exam എന്നിവ ആ വിദ്യാര്‍ഥി അപേക്ഷക്കൊപ്പം നല്‍കുന്ന Certificateന്റെ Copyയില്‍ ഉണ്ടാകും.
School Going, PCN,ARC/BT/CC എന്നീ വിഭാഗത്തിലെ കുട്ടികളുടെ വിവരങ്ങള്‍ നല്‍കി School Going ഓരോകുട്ടിയെയുമെടുത്ത് Confirm ചെയ്ത ശേഷം PCN,ARC/BT/CC എന്നീ വിഭാഗത്തിലെ കുട്ടികളുടെ വിവരങ്ങള്‍ മാത്രം Print എടുത്ത് 18/12/2012ന് DEO Officeല്‍ ഏല്‍പ്പിക്കുക.
തീര്‍ന്നില്ല
20/12/2012ന് വീണ്ടും ലോഗിന്‍ ചെയ്ത് Examination-SSLC യില്‍ ക്ലിക്ക് ചെയ്ത് Statement Optionല്‍ നിന്ന്
Qn Paper Stmt ക്ലിക്ക് ചെയ്താല്‍ രജിസ്റ്റര്‍ ചെയ്ത കുട്ടികളുടെ ഒരു Consolidation ലഭിക്കും . ഇത് പ്രിന്റെടുത്ത് വെരിഫൈ ചെയ്യുക..
 ഇതില്‍ എന്തെങ്കിലും തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ പരീക്ഷാഭവനുമായി ബന്ധപ്പെടുകയേ നിവൃത്തിയുള്ളൂ.

sslc A List correction സംബന്ധിച്ചുള്ള ഒരു പ്രസന്റേഷന്‍ ഇവിടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. സംശയങ്ങള്‍ കമന്റായി നല്കാന്‍ അഭ്യര്‍ത്ഥിക്കുന്നു 

ODP COPY വായനക്കാര്‍ :

PDF COPY  വായനക്കാര്‍ :