NEWS FLASH...
കൊല്ലം റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം - റിസള്‍ട്ടുകള്‍ ബ്ലോഗില്‍ ലഭ്യമാകുന്നതാണ്.....

February 7, 2014

ഐ ടി പരീക്ഷാ സോഫ്ട്‌വെയറില്‍ ഒരു മാറ്റം

എസ് എസ് എല്‍ സി യുടെ ഐ ടി പരീക്ഷാ സോഫ്ട്‌വെയറില്‍ ഒരു മാറ്റം വരുത്തിയിട്ടുണ്ട് (ഇത് മോഡല്‍ പരീക്ഷക്ക് ഉണ്ടായിരുന്നതല്ല). മാറ്റം ഇതാണ്,പ്രാക്ടിക്കല്‍ ഭാഗത്ത് വച്ച് കുട്ടി Finish Exam ക്ലിക്ക് ചെയ്താല്‍ ഇന്‍വിജിലേറ്റര്‍ ലോഗിന്‍ വിന്റോയാണ് ലഭിക്കുന്നത്. ഇവിടെ ഇന്‍വിജിലേറ്റര്‍ പാസ്സ്‌വേഡ് കൊടുത്ത് OK ക്ലിക്ക് ചെയ്താല്‍ മാത്രമേ പരീക്ഷ ഫിനിഷ് ആകുകയുള്ളു, Cancel കൊടുത്താല്‍, കുട്ടി എവിടെയാണോ നിന്നത് അവിടേക്ക് തിരിച്ച് പോകാം.അതായത് ഇന്‍വിജിലേറ്റര്‍ അറിയാതെ, കുട്ടിക്ക്  അബദ്ധത്തിലോ/ബോധപൂര്‍വ്വമോ പരീക്ഷ Finish ചെയ്യാനാകില്ല.
ഇത് എസ് എസ് എല്‍ സി പരീക്ഷക്ക്  ഇന്‍വിജിലേറ്ററായി പോകുന്ന എല്ലാ അധ്യാപകരേയും അറിയിക്കണം.

No comments:

Post a Comment