NEWS FLASH...
കൊല്ലം റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം - റിസള്‍ട്ടുകള്‍ ബ്ലോഗില്‍ ലഭ്യമാകുന്നതാണ്.....

February 15, 2013

ഗ്രേസ്സ്മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍

 { ഈ നിര്‍ദ്ദേശങ്ങള്‍ 12 -02-2013 ല്‍ എറണാകുളത്തു നടന്ന പരീക്ഷാ സെക്രട്ടറിയു‌ടെ പരിശീലനപരിപാ‌‌ടിയില്‍ നല്കപ്പെട്ടവയാണ്. പരീക്ഷാഭവന്‍ സിസ്റ്റം മാനേജരുടെ നിര്‍ദ്ദേശങ്ങളാണ് അന്തിമം. സര്‍ക്കുലര്‍ രൂപത്തില്‍ അവ പരീക്ഷാഭവന്‍ സൈറ്റില്‍ ലഭ്യമാകും എന്നു പ്രതീക്ഷിക്കുന്നു}
ഗ്രേസ് മാര്‍ക്ക് അപ്‌ലോഡിംഗിനായി അനുവദിച്ച സമയ പരിധി - Feb 25 to March 10
DD തല വെരിഫിക്കേഷന്‍ - March 15 വരെ
  1. ഗ്രേസ്സ് മാര്‍ക്കാനായി സമര്‍പ്പിക്കുന്ന അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കന്‍റിന്റെ കോപ്പിയില്‍ കുട്ടി രജിസ്റ്റര്‍ നമ്പര്‍ എഴുതി ഒപ്പിട്ട് നല്കിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.ഒന്നില്‍ക്കൂടുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടെങ്കില്‍ കൂടിയ ഗ്രേസ്മാര്‍ക്ക് കിട്ടുന്ന സര്‍ട്ടിഫിക്കറ്റിന്റെ വിശദാംശങ്ങള്‍ വേണം അപ്‌ലോഡ് ചെയ്യാന്‍.
  2. അപേക്ഷകള്‍ സ്കൂള്‍ ഓഫീസില്‍ കിട്ടുന്ന മുറയ്ക്ക്  പരീക്ഷാഭവന്‍ പോര്‍ട്ടലില്‍ (http://www.keralapareekshabhavan.in/) login ചെയ്യുക. password ന്റെ രഹസ്യ സ്വഭാവം കാത്തുസുക്ഷിക്കേണ്ടതാണ്.
  3. login ചെയ്ത ശേഷം Examination -- SSLC -- UPLOAD MARKS -- GRACE MARKS ക്രമത്തില്‍ തുറന്ന് എന്ട്രി നടത്താവുന്നതാണ്.
  4. തുറന്നു വരുന്ന ജാലകത്തില്‍ രജിസ്റ്റര്‍ നമ്പര്‍ നല്കി OK നല്കക.
  5. ഇപ്പോള്‍ അതേ ജാലകത്തില്‍ കുട്ടിയുടെ അഡ്മിഷന്‍ നമ്പര്‍,പേര്,sex,അച്ഛന്റെ പേര് തുടങ്ങിയ വിശദാംശങ്ങളും ഗ്രേസ്സ് മാര്‍ക്കിനായി തിരഞ്ഞെടുക്കേണ്ട ഐറ്റത്തിന്റ ലിസ്റ്റ്,ഗ്രേഡ്,ഹാജര്‍ ശതമാനം തുടങ്ങിയ വിശദാംശങ്ങളും പ്രത്യക്ഷപ്പെടും.
  6. കുട്ടിയുടെ വിശദാംശങ്ങള്‍ പരിശോധിച്ച് കുട്ടി തന്നെയാണ് സര്‍ട്ടിഫിക്കറ്റിന്റെ ഉടമ എന്ന് ഉറപ്പു വരുത്തുക.
  7. ഐറ്റങ്ങളുടെ ലിസ്റ്റില്‍ നിന്നും ശരിയായ(സര്‍ട്ടിഫിക്കറ്റിലുള്ള) ഐറ്റം തിരഞ്ഞെടുക്കുക.സൂക്ഷമായും കൃത്യതയോടെയും ഈ പ്രവൃത്തി ചെയ്യുക. കാരണം സമാനരിതിയിലുള്ള ഇനങ്ങള്‍ അടുത്തടുത്തുണ്ട്.(ഉദാ.sports&games national level,sports&games state level,sports&games International level എന്നിങ്ങനെ)
  8. സ്പോര്‍ട്സാണ്  ഇനമെങ്കില്‍ grade ന്റെ സ്ഥാനത്ത് 1,2,3.. എന്നിങ്ങനെ സ്ഥാനത്തെ സൂചിപ്പിക്കാന്‍ നമ്പരുകളും മറ്റുള്ളിടത്ത് ഗ്രേഡും നല്കുക.
  9. ഹാജര്‍നില നല്കേണ്ടുന്ന ഗ്രേസ്സ് മാര്‍ക്ക് ഇനങ്ങളില്‍ മാത്രം (ഉദാ .NCC) അത് രേഖപ്പെടുത്തുക.OK നല്കക.
  10. Examination -- SSLC -- report -Grace Mark ക്രമത്തില്‍ തുറന്ന്  ഗ്രേസ് മാര്‍ക്ക് റിപ്പോര്‍ട്ട്  എടുക്കാം. ഇനം തിരിച്ച്  ഗ്രേസ് മാര്‍ക്ക് റിപ്പോര്‍ട്ട് എടുക്കാനുള്ള സൗകര്യമുണ്ടാകുമെന്നാണ് പരീക്ഷാഭവന്‍ അറിയിച്ചിട്ടുള്ളത്.
  11. ഇങ്ങനെയെടുത്ത റിപ്പോര്‍ട്ട് പരിശോധിച്ച് തെറ്റുകളില്ല എന്ന് ഉറപ്പുവരുത്തിയ ശേഷം (തെറ്റുള്ള പക്ഷം തിരുത്തലുകള്‍ വരുത്തി വീണ്ടും സേവു ചെയ്യാവുന്നതാണ്) മേലധികാരിയുടെ  covering letter നൊപ്പം ഗ്രേസ് മാര്‍ക്ക് റിപ്പോര്‍ട്ടിന്റെ കോപ്പി,മേലധികാരി സാക്ഷ്യപ്പടുത്തിയ ശരിപ്പകര്‍പ്പ് എന്നിവ കൂടി ചേര്‍ത്ത് മുന്‍വര്‍ഷങ്ങളിലേതുപോലെതന്നെ ബന്ധപ്പെട്ട ഓഫീസുകളില്‍ എത്തിക്കേണ്ടതാണ് (ഇതു സംബന്ധമായ സംശയങ്ങളുണ്ടായാല്‍ SSLC NOTIFICATION പരിശോധിക്കുക)
  12. വീണ്ടും login ചെയ്ത ശേഷം Examination -- SSLC -- UPLOAD MARKS -- GRACE MARKS എന്ന ക്രമത്തില്‍ തുറന്ന് പേജിലുള്ള നിശ്ചിത കോളത്തില്‍ കവറിംഗ് ലറ്ററിലെ ഓര്‍ഡര്‍ നമ്പര്‍ നല്കി സേവ് ചെയ്യണം. ഇപ്രകാരം ചെയ്തുകഴിഞ്ഞാല്‍ ഈ കുട്ടികളുടെ ഡാറ്റ പിന്നീട് സ്കൂളുകളില്‍ തിരുത്താന്‍ കഴിയുന്നതല്ല.

No comments:

Post a Comment